രാജ്യത്ത് 60 വയസ് കഴിഞ്ഞ ശേഷം വിവാഹം കഴിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ദ്ധന. അതേസമയം അയര്‍ലണ്ടില്‍ 65 വയസോ അതിലധികമോ പ്രായമുള്ളവരുടെ എണ്ണം 2013-23 കാലയളവില്‍ 40% വര്‍ദ്ധിച്ച് 569,000-ല്‍ നിന്നും 806,000 ആയതായും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് പ്രായമാകുന്നവരുടെ എണ്ണവും കൂടുന്നതാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
2012-ല്‍ 60 വയസ് കഴിഞ്ഞ ശേഷമുള്ള 505 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2022-ലേയ്ക്ക് എത്തുമ്പോള്‍ അത് 1,028 ആയി ഉയര്‍ന്നു.
മറ്റൊരു രസകരമായ കണക്ക് 70 വയസിന് മേല്‍ പ്രായമായവര്‍ക്ക് രാജ്യത്ത് ഫുള്‍ ലൈസന്‍സ് ലഭിക്കുന്നത് 10 വര്‍ഷത്തിനിടെ 80% വര്‍ദ്ധിച്ചു എന്നതാണ്. 2012-ല്‍ 205,000 ലൈസന്‍സുകള്‍ നല്‍കിയപ്പോള്‍ 2022-ല്‍ അത് 366,000 ആയി ഉയര്‍ന്നു.
രാജ്യത്ത് 75 വയസിന് മേല്‍ പ്രായമുള്ള 42% പേരും ഒരിക്കല്‍പ്പോലും ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ല എന്നതും കൗതുകകരമായ കണക്കാണ്.
2023-ന്റെ മൂന്നാം പാദത്തില്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്ന 65-ന് വയസിന് മേല്‍ പ്രായമുള്ളവര്‍ 113,000 പേരായിരുന്നു.