അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു.
വര്‍ഷത്തിലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് നല്‍കുന്നത് 27.1% ആണ് കുറഞ്ഞത്. പക്ഷേ ഈ കാലയളവില്‍ അനുവദിച്ച ആകെ മോര്‍ട്ട്‌ഗേജുകളില്‍ 62.7 ശതമാനവും ലഭിച്ചത് ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കാണ്.
റീമോര്‍ട്ട്‌ഗേജിങ്, മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് എന്നിവയിലും 2022-നെ അപേക്ഷിച്ച് 2023-ല്‍ വലിയ രീതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. റീമോര്‍ട്ട്‌ഗേജില്‍ 68.6% കുറവ് വന്നപ്പോള്‍, മോര്‍ട്ട്‌ഗേജ് സ്വിച്ചിങ്ങില്‍ 71.8% കുറവാണ് രേഖപ്പെടുത്തിയത്.