സോഫ്റ്റ് വെയര്‍ കമ്പനിയായ Scurri തങ്ങളുടെ പുതിയ യൂറോപ്യന്‍ ഹെഡ്ക്വാർട്ടേഴ്സ് വെക്സ്ഫോര്‍ഡിലെ Selskar Street-ല്‍ ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സപ്പോര്‍ട്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ 40-ഓളം പുതിയ ജോലികളിലേക്ക് 100-ഓളം നിയമനങ്ങള്‍ നടത്തുന്നതിനായി Scurri പദ്ധതിയിട്ടിട്ടുണ്ട്.
Gresham House, ACT & Episode, Enterprise Ireland, സ്വകാര്യ ബിസിനസ്സുകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 15.3 മില്ല്യണ്‍ യൂറോയോളം കമ്പനി സമാഹരിച്ചിട്ടുണ്ട്. Scurri-യുടെ വെക്സ്ഫോർഡിലെ പുതിയ ഹെഡ്ക്വാർട്ടേഴ്സ് യൂറോപ്പിലെയും യു.കെയിലെയും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനും, തൊഴിലാളികള്‍ക്കും സഹായം നല്‍കും.