അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും.
Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ നിന്നും 2 യൂറോ ആകും.
Kilcock-Dublin ബസില്‍ 20% ആണ് നിരക്ക് വര്‍ദ്ധന. ടിക്കറ്റ് വില 3.08-ല്‍ നിന്നും 3.70 യൂറോ ആയി ഉയരും.
Drogheda-Dublin Airport ബസ് സര്‍വീസില്‍ നിരക്ക് 16% ഉയര്‍ത്തുന്നതോടെ ടിക്കറ്റ് വില 4.55 യൂറോയില്‍ നിന്നും 5.30 യൂറോ ആകും.
The Bray Daly-Greystones റെയില്‍വേ ടിക്കറ്റ് നിരക്കിലും 15% വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിരക്ക് 2 യൂറോയില്‍ നിന്നും 2.30 യൂറോ ആയി ഉയരും.
അതേസമയം നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയല്ലെന്നും, എല്ലാ ടിക്കറ്റ് നിരക്കുകളും സന്തുലിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നുമാണ് NTA പറയുന്നത്. ചില റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുമെന്നും NTA പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചിലയിടത്ത് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും.