ഐറിഷ് നടനായ കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരത്തിന്റെ നാമനിർദേശപ്പട്ടികയിൽ. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമർ എന്ന ഭൗതികശാസ്ത്രജ്ഞനെ വെള്ളിത്തിരയിൽ അനശ്വരമാക്കിയതിനാണ് മർഫിയുടെ പേര് ഓസ്കറിന് പരിഗണിക്കുന്നത്.
ഇതേ വിഭാഗത്തിൽ The Holdovers എന്ന സിനിമയിലെ അദ്ധ്യാപകനെ അവതരിപ്പിച്ച Paul Giamatti, Maestro-യിലെ അഭിനയത്തിന് Bradley Cooper, Rustin എന്ന സിനിയിലെ പ്രകടനത്തിന് Colman Domingo, American Fiction -ലെ കഥാപാത്രത്തിന് Jeffrey Wright എന്നിവരും മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഈ മാസം ആദ്യം ഓപ്പൺഹൈമറിലെ പ്രകടനത്തിന് മർഫിക്ക് ഏറ്റവും നല്ല മെയിൽ ആക്ടർക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച അഭിനയത്തിനുള്ള Bafta അവാർഡിലേക്കും, SAG അവാർഡിലേക്കും മർഫിയുടെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.