Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്.
ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു.
പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്.
ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe Cricket Club-ന്റെ നേതൃത്വത്തില്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്താനൊരുങ്ങുകയാണ് ക്ലബ്ബ് അധികൃതര്‍. ഫ്രെഷേഴ്‌സ്, സീസണ്‍ കളിക്കാര്‍ തുടങ്ങി ക്രിക്കറ്റില്‍ തല്‍പ്പരരായ എല്ലാവരെയും ക്ലബ്ബില്‍ അംഗങ്ങളാകാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Connaught Cricket Union-ല്‍ രജിസ്റ്റര്‍ ചെയ്ത Kilconnel Cricket Club, 2024 സീസണില്‍ യൂണിയന് കീഴിലാണ് ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുക.
ഫെബ്രുവരി 3, 4 തീയതികളില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് മത്സരങ്ങള്‍, റാഫിള്‍സ് എന്നിവയടക്കം നിരവധി പരിപാടികളാണ് ക്ലബ്ബിന്റെ പട്ടികയില്‍ ഇത്തവണയുള്ളത്. 2024-ലെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവര്‍ക്ക് 150 യൂറോ, വിദ്യാര്‍ത്ഥികള്‍ക്ക് 100 യൂറോ, കുട്ടികള്‍ക്ക് 80 യൂറോ, എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വെറ്ററന്‍സിന് സൗജന്യം.
ക്ലബ്ബിന്റെ വളര്‍ച്ചയ്ക്കായി എല്ലാ അഭ്യുദയകാംക്ഷികലുടെയും, സ്‌പോണ്‍സര്‍മാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ്ജ് ഫ്രാന്‍സിസ്- 087 167 6761
ബിനോജ് ചെമ്പനൂര്‍- 089 446 3303