ഇഷയ്ക്ക് പിന്നാലെ അയർലണ്ടിലേക്ക് ജോസെലിൻ കൊടുങ്കാറ്റ്; വിവിധ കൗണ്ടികളിൽ ജാഗ്രത

ഇഷ കൊടുങ്കാറ്റിന് പിന്നാലെ അയര്‍ലണ്ടില്‍ വീശിയടിക്കാന്‍ ജോസെലിന്‍ കൊടുങ്കാറ്റ് (Storm Jocelyn). ചൊവ്വാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ജോസെലിന്‍ കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡോണഗലില്‍ ഇന്ന് വൈകിട്ട് 6 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 2 മണി വരെ ഓറഞ്ച് വാണിങ്ങാണ് നല്‍കിയിട്ടുള്ളത്.

ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ഓറഞ്ച് വാണിങ് നിലനില്‍ക്കും.

ഇതിന് പുറമെ ഡോണഗല്‍, ലെയ്ട്രിം, സ്ലൈഗോ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 5 മണി വരെയും, ക്ലെയര്‍, കെറി, ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 2 മണി വരെയും യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

ലെയ്ന്‍സ്റ്റര്‍, കാവന്‍, മൊണാഗന്‍, കോര്‍ക്ക്, ലിമറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, റോസ്‌കോമണ്‍ എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് 5 മണി മുതല്‍ ബുധന്‍ പുലര്‍ച്ചെ 2 മണി വരെ യെല്ലോ വിന്‍ഡ് വാണിങ് നിലവില്‍ വരും.

വാണിങ് നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ആളുകള്‍ അതീവജാഗ്രത പാലിക്കണമെന്നും, മരങ്ങള്‍ മറിഞ്ഞുവീണും, കാറ്റില്‍ വസ്തുക്കള്‍ പാറിവന്നും അപകടങ്ങളുണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാണിങ് നിലനില്‍ക്കുന്ന സമയങ്ങളില്‍ യാത്രകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് 4 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 1 മണി വരെ യെല്ലോ വിന്‍ഡ് വാണിങ് ഉണ്ട്.

Share this news

Leave a Reply

%d bloggers like this: