അയർലണ്ടിൽ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. UCD-യിലും DCU-വിലുമായി 521 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായുള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
DCU, Maynooth, University of Limerick, University of Galway എന്നിവിടങ്ങളിലായി 61 മില്ല്യണ്‍ യൂറോ മുടക്കി 1,000 വിദ്യാര്‍ത്ഥികള്‍ക്കായുള്ള താമസസൗകര്യം ഒരുക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കൂടാതെ Department of Public Expenditrue-ഉം ആയി ബന്ധപ്പെട്ട് UCD-ക്കായി 1,254 ബെഡുകള്‍, ട്രിനിറ്റി കോളേജ് ഡബ്ലിനിലേക്ക് 358 ബെഡുകള്‍, DCU-വിന് 830 ബെഡുകള്‍ എന്നിവയ്ക്കുള്ള നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.
ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് കണ്ടെത്തിയ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിനായി ഉപയോഗിക്കുകയും ചെയ്യും.
വീടുകള്‍ ലഭിക്കുന്നതിനായി വെല്ലുവിളികള്‍ നേരിടുന്നതും നിര്‍മാണച്ചിലവ് കാരണം സ്ഥാപനങ്ങള്‍ക്ക് താമസ സൗകര്യം നിര്‍മിക്കാന്‍ കഴിയാത്തതുമായ പശ്ചാത്തലത്തില്‍ ഈ താൽക്കാലിക പദ്ധതി ഗുണം ചെയ്യുമെന്നും, അതേസമയം ദീര്‍ഘകാല പദ്ധതി ഉടന്‍ ആവിഷ്ക്കരിക്കുമെന്നും പദ്ധതിയുടെ വക്താക്കള്‍ പറഞ്ഞു.
താമസസൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ വിലയിരുത്തുന്നിതായുള്ള നിവേദനങ്ങള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.