ജര്‍മനിയിലും യു.കെയിലും നിന്നുമായി മോഷണംപോയ രണ്ട് കാരവനുകളും ഒരു നായയെയും ഡബ്ലിനില്‍ കണ്ടെത്തി. വിവിധ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ ഡബ്ലിനിലെ Rathfarnham പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയത്.
സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് സൗത്ത് ഡബ്ലിന്‍ കൌണ്ടി കൌണ്‍സിലും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനും ഏകോപിതമായി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്. സായുധ ഗാര്‍ഡ, ഗാര്‍ഡ എയര്‍പ്പോര്‍ട്ട് യൂണിറ്റ്, സ്റ്റോളന്‍ മോട്ടോര്‍ വെഹിക്കിള്‍ യൂണിറ്റ്, ഡോഗ് യൂണിറ്റ്, കാര്‍ലോ ഗാര്‍ഡ എന്നീ യൂണിറ്റുകള്‍ ഇതിനായി പ്രവര്‍ത്തിച്ചു.
കണ്ടെത്തിയ നായയെ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കുമെന്ന് ഗാര്‍ഡ അറിയിച്ചു. മോഷണം നടന്ന സാഹചര്യത്തെ കുറിച്ചും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ വിവരങ്ങളുള്ള വ്യക്തികള്‍ Tallaghat ഗാര്‍ഡ സ്റ്റേഷനില്‍ 01- 666 6000 എന്ന നമ്പറിലോ അല്ലെങ്കില്‍ ഗാര്‍ഡയുടെ രഹസ്യസ്വഭാവ നമ്പറായ 1800 666 111 എന്നാ നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.