അഡ്വ. ജിതിൻ റാം
നാമെല്ലാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നവരാണ്. ജന്മദിനം, പുതുവത്സരം, വിവാഹം, ക്രിസ്തുമസ്, ഓണം, റംസാന്‍, വിഷു ഇങ്ങനെ നീളുന്ന നാളുകള്‍ മുഴുവന്‍ സമ്മാനങ്ങള്‍ പലതും കൊടുത്തും വാങ്ങിയും ആഘോഷമാക്കുന്നവരാണ് നമ്മള്‍. ഇവിടെ ഒരു വീട് വാങ്ങുമ്പോൾ ഇത്തരത്തിൽ സമ്മാനം ലഭിക്കുന്നതും പതിവാണ്. എന്നാൽ ഈ സമ്മാനങ്ങൾക്ക് ടാക്സ് നൽകേണ്ടി വന്നേക്കും എന്ന കാര്യം നിങ്ങൾക്കറിയാമോ?
ക്യാപിറ്റല്‍ അക്വിസിഷന്‍ ടാക്സ് (CAT) എന്നതാണ് സര്‍ക്കാര്‍ ചുമത്തുന്ന ഈ ഗിഫ്റ്റിംഗ് നികുതിക്ക് പറയുന്ന പേര്. നിങ്ങള്‍ മരിക്കുന്നതിന് മുമ്പ് നിങ്ങളുടെ പണമോ സ്വത്തോ സമ്മാനമായി സ്വന്തമാക്കി അനന്തരാവകാശ നികുതി വെട്ടിയ്ക്കാതെ തടയുന്നതിനാണ് ഐറിഷ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമം ഇറക്കിയിരിക്കുന്നത്. ഈയിടെയായി anti-money laundering നിയമത്തിന്റെ ഭാഗമായി മലയാളികളടക്കം നിരവധി പേർക്ക് ഇത്തരത്തിൽ വലിയ തുക ഗിഫ്റ്റ് ടാക്സ് ആയി നൽകേണ്ടിവന്നിട്ടുണ്ട്. പലതും വീട് വാങ്ങുമ്പോൾ ലഭിച്ച സമ്മാനങ്ങളുമായി ബന്ധപ്പെട്ടുമാണ്. ഗിഫ്റ്റ് നികുതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തിൽ നമുക്ക് മനസ്സിലാക്കാം.
എന്താണ് സമ്മാനം ?
പണം, സ്വത്ത്, വസ്തുക്കള്‍ തുടങ്ങി നിങ്ങള്‍ നല്‍കുന്ന എന്തും ഒരു സമ്മാനമാകാം. ഒരു വസ്തുവിന്റെ മൂല്യം നൽകുമ്പോൾ കുറവും, എന്നാൽ കാലാന്തരത്തിൽ വർദ്ധിക്കുകയും ചെയ്താലും അത് സമ്മാനമായി കണക്കാക്കും. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ വീട് അതിന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുകയോ നല്‍കുകയോ ചെയ്യുകയാണെങ്കില്‍ അതിലെ മൂല്യത്തിന്‍റെ വ്യത്യാസം ഒരു സമ്മാനമായി കണക്കാക്കാം.
എല്ലാ സമ്മാനങ്ങള്‍ക്കും നികുതി ബാധകമാണോ?
എല്ലാ സമ്മാനങ്ങൾക്കും നികുതി ബാധകമല്ല, കൂടാതെ സമ്മാന നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില തരത്തിലുള്ള സമ്മാനങ്ങളുണ്ട്. എങ്കിലും ഇത് സമ്മാനം ആർക്ക് നൽകുന്നു, അതിന്റെ മൂല്യം എത്രയാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും.
മൂന്ന് ഇനത്തിലായാണ് ഗിഫ്റ്റ് ടാക്സ് കണക്കാക്കുന്നത് ഉള്ളത്. നിങ്ങൾ അടക്കേണ്ട നികുതിപ്പണം സമ്മാനം സ്വീകരിക്കുന്നവരുമായി നിങ്ങളുടെ ബന്ധം എന്താണെന്നതിനെയും അവർ ഇതിൽ ഏത് ഇനത്തിൽ ഉൾപ്പെടുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.
Group | Capital Acquisitions Tax threshold | Beneficiary (the person receiving the benefit) |
---|---|---|
Group A | €335,000 | Your children (including adopted, step- and in some cases foster children) |
Group B | €32,500 | Brother, sister, niece, nephew, lineal ancestor or lineal descendant |
Group C | €16,250 | Everyone else |
ചാരിറ്റി, ട്രസ്റ്റുകള്‍, നാഷണൽ ഓര്‍ഗനൈസേഷനുകള്‍ എന്നിവ ഈ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗുണഭോക്താക്കളാണ്. അതിനാല്‍ ഇവയ്ക്ക് നല്‍കുന്ന ഏതൊരു സമ്മാനത്തിനും നികുതി ചുമത്തപ്പെടുന്നുമില്ല. എന്നാല്‍ ഇങ്ങനെ ഒഴിവാക്കപ്പെടാത്ത ഒരാള്‍ക്കാണ് നിങ്ങള്‍ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ 3,000 യൂറോ വരെ നിങ്ങള്‍ക്ക് വാര്‍ഷിക നികുതിരഹിത സമ്മാന അലവന്‍സ് ഉണ്ട്. ഇതിനെ Annual Exemption എന്ന്‍ പറയുന്നു.
വാര്‍ഷിക അലവന്‍സ് എന്ത്? എങ്ങനെ?
വാര്‍ഷിക അലവന്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു വർഷം നിങ്ങളുടെ സ്വത്തിന്‍റെ മൂല്യത്തിൽ ഉൾപ്പെടുത്താതെ തന്നെ ഒരാള്‍ക്ക് 3,000 യൂറോ വരെയുള്ള സ്വത്തോ അല്ലെങ്കില്‍ പണമോ സമ്മാനമായി നല്‍കാം. എന്നാല്‍ അതിനും മുകളില്‍ മൂല്യമുള്ള സമ്മാനമാണെങ്കിൽ അതിന്റെ നികുതി നിങ്ങളുടെ മരണത്തിന് ശേഷം സമ്മാനം ലഭിച്ചയാൾ അടക്കേണ്ടതായി വന്നേക്കാം.
ഈ അലവന്‍സ് നിങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവനായും ഉപയോഗിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് അടുത്ത വര്‍ഷത്തേക്ക് ഈ മൂല്യം കൂടി കൂട്ടിയുള്ള അലവന്‍സ് ലഭിക്കുന്നതാണ്. എന്നാൽ ഒരിക്കൽ മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ. പിന്നീട് രണ്ടാം വര്‍ഷത്തേക്ക് കൂടി ഈ വര്‍ഷം ഉപയോഗിക്കാത്ത അലവന്‍സ് റോള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
സമ്മാന നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവ എന്തെല്ലാം?
ഏതെങ്കിലും സമ്മാനങ്ങള്‍ സമ്മാന നികുതിയില്‍ നിന്നും ഒഴിവാക്കിയതായിട്ടുണ്ടോ എന്നൊരു സംശയം അപ്പോള്‍ നിങ്ങള്‍ക്ക് വരാം. എങ്കില്‍ ഉണ്ട്, ചില സമ്മാനങ്ങള്‍ അയര്‍ലണ്ടിലെ ഗിഫ്റ്റ് ടാക്സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
- ക്രിസ്തുമസ്, ജന്മദിന സമ്മാനങ്ങള്‍, നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങള്‍ നല്‍കുന്ന പണം തുടങ്ങിയവ എല്ലാം നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടും. എന്നാല്‍ ഈ സമ്മാനങ്ങൾ നല്‍കിക്കഴിഞ്ഞാലും നിങ്ങളുടെ ജീവിതനിലവാരം സാധാരണ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുമെങ്കിൽ മാത്രമേ അവ സമ്മാനങ്ങളായി അംഗീകരിക്കുകയുള്ളൂ.
- അനന്തരാവകാശം ഉള്‍പ്പെടെ നിങ്ങളുടെ പങ്കാളിക്ക് അല്ലെങ്കില്‍ സിവില്‍ പങ്കാളിക്ക് നല്‍കുന്ന ഏതൊരു സമ്മാനവും നികുതി രഹിതമാണ്.
- മറ്റൊരു വ്യക്തിയുടെ ജീവിത ചിലവുകളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പണമിടപാടും സമ്മാന നികുതിയില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. ഇത്തരത്തില്‍ സമ്മാനം സ്വീകരിക്കുന്ന ഒരാള്‍ പ്രായപൂർത്തിയായ ഒരു ബന്ധുവോ അല്ലെങ്കില്‍ 18 വയസ്സിന് താഴെ ഉള്ള കുട്ടിയോ ആകണം.
- ലോട്ടറി, സ്വീപ്പ്സ്റ്റേക്ക് അല്ലെങ്കില്‍ വാതുവെപ്പ് വഴി ലഭിക്കുന്ന പണം.
- ആര്‍ട്ട് ഗാലറികള്‍, മ്യൂസിയങ്ങള്‍, ഹെറിറ്റേജ് ഫണ്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നൽകുന്ന സംഭാവനകളും സമ്മാനങ്ങളും സമ്മാന നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
സമ്മാനം കൊടുക്കുന്നത് എപ്പോഴാണെന്നത് പ്രധാനമാണോ?
നിങ്ങള്‍ എപ്പോഴാണ് സമ്മാനം നല്‍കുന്നത് എന്നതും പ്രധാനമായ ഒന്നാണ്. ഒരു വര്‍ഷത്തില്‍ 3,000 യൂറോ വരെയുള്ള സമ്മാനം മാത്രമേ നിങ്ങള്‍ക്ക് നല്‍കാനാകൂ എന്ന്‍ സൂചിപ്പിച്ചിരുന്നല്ലോ. ആ തുകയില്‍ കൂടുതല്‍ സമ്മാനം നിങ്ങള്‍ നല്‍കുകയാണെങ്കില്‍ 33% Capital Acquisitions Tax-ന് നിങ്ങള്‍ ബാധ്യസ്ഥരാകും.
Adv. Jithin Ram
Mob: 089 211 3987
Louis Kennedy Solicitors
Email: info@louiskennedysolicitors.ie
കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ്.