അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ Kitty Jeffrey നിര്യാതയായി. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് 109-കാരിയായ കിറ്റി വിടവാങ്ങിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ മരണസമയം കൂടെയുണ്ടായിരുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ കോര്‍ക്കിലെ Midleton-ന് സമീപം Knocksatukeen-ലെ വീട്ടില്‍ വച്ചാണ് കിറ്റി തന്റെ 109-ആം ജന്മദിനം ആഘോഷിച്ചത്. മക്കള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം.
കൗണ്ടി കോര്‍ക്കിലെ Glenville-യില്‍ 1914 നവംബര്‍ 12-ന് ഒന്നാം ലോകമഹായുദ്ധകാലത്താണ് കിറ്റി ജനിച്ചത്. പില്‍ക്കാലത്ത് കര്‍ഷകനായ George Jeffrey-ലെ കിറ്റി വിവാഹം ചെയ്തു. ആനി, ജോര്‍ജ്ജ്, നോര്‍മന്‍, ഐവര്‍ എന്നിങ്ങനെ നാല് മക്കളാണ് ദമ്പതികള്‍ക്ക്.
തന്റെ അമ്പതാം വയസില്‍ കിറ്റി ഡ്രൈവിങ് പഠിച്ച് വാഹനമോടിക്കാന്‍ ആരംഭിച്ചിരുന്നു. പ്രദേശത്തെ Irish Countrywomen’s Association (ICA) സ്ഥാപകരില്‍ ഒരാളുമായിരുന്നു കിറ്റി.
1986-ല്‍ ഭര്‍ത്താവായ ജോര്‍ജ്ജ് മരിച്ചു. അത്രയും കാലം ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ കിറ്റിക്ക് വലിയ ആഘാതമായിരുന്നു മരണം.
അയര്‍ലണ്ടില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന മൂന്നാമത്തെ ആളായാണ് കിറ്റിയെ കണക്കാക്കിയിരുന്നത്.