ഐറിഷ് തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറില്‍ 14 പേരെ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജനുവരി 8 ന് റോസ്ലെയര്‍ തുറമുഖത്ത് നടന്ന സംഭവത്തെ തുടര്‍ന്ന് 30 വയസ്സ് പ്രായം വരുന്ന ആളെ ആണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.
ഫെറിയില്‍ എത്തിയ ശീതീകരിച്ച വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീക്കളും രണ്ട് പെണ്‍കുട്ടികളും ഉള്ള 14 പേരടങ്ങുന്ന സംഘത്തെ കണ്ടെത്തിയത്.
2021ലെ ക്രിമിനല്‍ ജസ്റ്റിസ് നിയമപ്രകാരം (വ്യക്തികളെ കടത്തിക്കൊണ്ട് പോകല്‍) ഉള്ള കുറ്റം ആരോപിച്ചാണ് റോസ്ലെയറില്‍ വച്ച് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗാര്‍ഡയുടെ വക്താവ് വിശദമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.