അയര്‍ലണ്ടില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി. രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ Farmers Alliance തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം 21 ദിവസത്തെ അപ്പീല്‍ കാലാവധി കൂടി കഴിഞ്ഞാലാണ് അംഗീകാരം ലഭിക്കുക.
അംഗീകാരം ലഭിക്കുന്നതോടെ തദ്ദേശ, Dail, European Parliament തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ സംഘടനയ്ക്ക് സാധിക്കും.
രാജ്യത്തെ 29-ആമത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന Farmers Alliance, കൗണ്ടി ഡോണഗലിലെ Redcastle ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക.
യൂറോപ്പില്‍ പലയിടത്തും കര്‍ഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ചത് പിന്‍പറ്റിയാണ് അയര്‍ലണ്ടിലും സമാനമായ നീക്കം നടക്കുന്നത്. നെതര്‍ലണ്ട്‌സിലെ Farmers Citizens Movement (BBB) ഇത്തരത്തില്‍ രാഷ്ട്രീയപാര്‍ട്ടിയായി മാറി കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടിയിരുന്നു.