2024 BT Young Scientist അവാർഡ് ലിമറിക്ക് സ്വദേശി Seán O’Sullivan-ന്

2024-ലെ BT Young Scientist അവാര്‍ഡ് ലിമറിക്കിലെ Seán O’Sullivan-ന്. VerifyMe: A new approach to authorship attribution in the post-ChatGPT era എന്ന പ്രോജക്ടിനാണ് Coláiste Chiaráin-ലെ അഞ്ചാംവര്‍ഷം വിദ്യാര്‍ത്ഥിയായ സള്ളിവന് ഒന്നാം സമ്മാനം ലഭിച്ചത്.

നിര്‍മ്മിതബുദ്ധി അഥവാ Artificial Intelligence (AI)-മായി ബന്ധപ്പെട്ട് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ അടിസ്ഥാനമാക്കിയായിരുന്നു 17-കാരനായ സള്ളിവന്റെ പ്രോജക്ട്. മനുഷ്യനാണോ, AI ആണോ ഒരു കാര്യം സൃഷ്ടിച്ചത് എന്ന് മനസിലാക്കിയെടുക്കുന്നതിനായി പ്രത്യേക രീതിയും പ്രോജക്ടിന്റെ ഭാഗമായി ഇദ്ദേഹം മുന്നോട്ടുവച്ചു.

ഈയിടെയായി ലോകമെങ്ങും ആശങ്കയോടെ നോക്കിക്കാണുന്ന AI സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സള്ളിവന്റെ പ്രോജക്ട്, തങ്ങളെ ഏറെ ആകര്‍ഷിച്ചതായി വിധികര്‍ത്താക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്ന പരിപാടിയുടെ സമാപനച്ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി, ഒന്നാം സമ്മാനമായ 7,500 യൂറോ സള്ളിവന് സമ്മാനിച്ചു.

ഇതോടെ ഈ വര്‍ഷം പോളണ്ടില്‍ നടക്കുന്ന European Union Contest for Young Scientists-ല്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സള്ളിവന്‍ യോഗ്യത നേടി.

ഗ്രൂപ്പ് ഇനത്തില്‍ ഡബ്ലിനിലെ Balbriggan-ലുള്ള Loreto Secondary School ആറാം വര്‍ഷ വിദ്യാര്‍ത്ഥികളായ Abigail O’Brien-Murrya, Erica O’Brian-Murray, Olivia O’Shea എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ആഷ് മരങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രോജക്ട്.

RDS-ല്‍ ഇന്നുകൂടി എക്‌സിബിഷന്‍ തുടരും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും, ഓഫ്‌ലൈനായി വേദിയിലും ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: