റോസ്ലെയര്‍ തുറമുഖത്ത് എത്തിയ ലോറിയില്‍ രണ്ട് കുട്ടികളടക്കം 14 പേരെ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഒമ്പത് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരെ ലോറിയില്‍ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയത്.
ഇവരെ ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് കേന്ദ്രത്തിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.
റോസ്ലെയര്‍ യൂറോപോര്‍ട്ട് വഴി കടല്‍ മാര്‍ഗ്ഗം യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെയെത്തിയ ശീതീകരിച്ച ലോറിയിലാണ് 14 പേരെ എത്തിച്ചത്. മനുഷ്യക്കടത്തുകാരാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
അതേസമയം ലോറിയില്‍ ഉണ്ടായിരുന്ന ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പ്രതികരിച്ചു.