സൗത്ത് ഡബ്ലിനില്‍ 300 മില്യണ്‍ യൂറോ മുടക്കി 636 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. Milltown-ലെ Sandford Road-ലുള്ള Milltown Park-ലാണ് സ്റ്റുഡിയോസ്, അപ്പാര്‍ട്ട്‌മെന്റ്‌സ്, ഡ്യുപ്ലെക്‌സ് എന്നിവ അടങ്ങുന്ന ഹൗസിങ് ഡെവലപ്‌മെന്റ് നിര്‍മ്മാണം നടത്തുക. Ardstone എന്ന കമ്പനിയാണ് ഏഴ് ബ്ലോക്കുകളിലായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
10 നില വരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കൊപ്പം ഒരു ക്രെഷ്, കളിസ്ഥലം എന്നിവയും 4.26 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്നുണ്ട്.
ഇവിടെയുള്ള 18-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച Milltown Park House അടക്കമുള്ള ഏതാനും കെട്ടിടങ്ങള്‍ ഹൗസിങ് ഡെലവല്‌മെന്റിനായി പൊളിച്ചുമാറ്റും.
അതേസമയം അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിനായി പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് പ്ലാനിങ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. പ്രദേശവാസികളുടെ അപ്പീലുകള്‍ തള്ളിയാണ് അനുമതി നല്‍കിയത്.