സ്ലൈഗോ: പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റു സ്ഥിരം ചേരുവകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും, DJ നൈറ്റും, ട്രെഷർ ഹണ്ടും ആണ് ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ് .
ഇന്ന് (ജനുവരി 6) വൈകിട്ട് 3 മണി മുതൽ 9 വരെ മേഴ്‌സി കോളേജ് ഹാളിൽ(F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു. സ്ലൈഗോ മേയർ ഡെക്ളൻ ബ്രീ ആണ് ഇത്തവണ മുഖ്യാഥിതി.