ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി തീരുമാനിച്ച ഹോട്ടല്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുന്നു. ഡിസംബര്‍ 16-ന് രാത്രിയാണ് Rosscahill-ലെ Ross Lake ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചത്.
രാജ്യത്ത് ഈയിടെയായി കുടിയേറ്റക്കാര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കുമെതിരായി തീവ്രവലതുപക്ഷവാദികള്‍ വ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് അഭയാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഹോട്ടലിന് തീവെച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും, ഹോട്ടലിന് കാര്യമായ കേടുപാടികള്‍ ഉണ്ടായിട്ടുണ്ട്.
Galway Divisional Crime Unit നടത്തുന്ന അന്വേഷണത്തിന് Garda National Bureau of Criminal Investigation (GNBCI)-ഉം സഹായം നല്‍കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടനവധി വിവരങ്ങള്‍ ശേഖരിച്ചതായും സംഘം വ്യക്തമാക്കി.
അതേസമയം സംഭവത്തെ പറ്റി എന്തെങ്കിലും വിവരമുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. Rosscahill, Oughterard പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും മൊഴിയെടുക്കുന്നുണ്ട്.
സംഭവത്തെ പറ്റി സൂചനയുള്ളവര്‍ക്ക് ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Clifden Garda Station 095 22500
Garda Confidential Line 1800 666 111