കോര്‍ക്ക് സിറ്റിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച വൈകിട്ട് 6.20-ഓടെയാണ് Dyke Parade-ലെ ഒരു വീട്ടില്‍ തീ പടര്‍ന്നത്.
സംഭവത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെയും പുരുഷനെയും Mercy University Hospital-ല്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
തീ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചതായി കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേഡ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.