ഡബ്ലിനിലെ റസ്റ്ററന്റില്‍ ക്രിസ്മസ് രാത്രിയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 24-ന് രാത്രി 8 മണിയോടെ Blanchardstown-ലെ Browene’s Steakhouse-ല്‍ വച്ചാണ് Tristan Sherry എന്ന യുവാവ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുള്ള 40-ലേറെ പ്രായമുള്ള മറ്റൊരാളെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
അതേസമയം മരിച്ച യുവാവ് ആദ്യ ഘട്ടത്തില്‍ വെടിവെപ്പില്‍ പങ്കെടുത്തിരുന്നോ എന്ന തരത്തിലാണ് ഗാര്‍ഡയുടെ അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അക്രമത്തെ തുടര്‍ന്ന് നഗരത്തില്‍ ഗാര്‍ഡ സുരക്ഷ കര്‍ശനമാക്കുകയും, പട്രോളിങ്ങിന് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തുടരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയത്തുടര്ന്ന് സായുധ ഗാര്‍ഡാ സേനയടക്കമാണ് പട്രോളിങ് നടത്തുന്നത്.
റസ്റ്ററന്റില്‍ ക്രിസ്മസ് ആഘോഷത്തിനായി കുടുംബങ്ങളടക്കം നിരവധി പേര് എത്തിയ സമയത്തായിരുന്നു ആക്രമണം നടന്നത്.