ഗോൾവേയിൽ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30-ന്

ഗോൾവേ : GICC (Galway Indian Cultural Community)-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ 2023 ഡിസംബർ 30-ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു.

ഉച്ചകഴിഞ്ഞു 3 മണിക്ക് പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ഡിജെ ദർശന്റെ പെർഫോമൻസ്, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ എന്നിവയും ഉണ്ടായിരിക്കുന്നതാണ് .

പ്രോഗ്രാമിൽ  കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക:

അരുൺ: 0872872822

ഹരീഷ്: 0892348132

ടിക്കറ്റുകൾക്കായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക:

https://pretix.eu/gicc/xmas2023/

Share this news

Leave a Reply

%d bloggers like this: