ഐറിഷ് കുടിയേറ്റനയ നയത്തിൽ മാറ്റങ്ങൾ വരുത്തണമോയെന്ന് തീരുമാനിക്കാൻ ജനഹിതപരിശോധന നടത്തണമെന്ന് ഗ്രാമീണ സ്വതന്ത്ര ടിഡികളുടെ ഗ്രൂപ്പ് ആവശ്യപ്പെട്ടു. കുടിയേറ്റ നയത്തിൽ പൊതുജനത്തിന്റെ അഭിപ്രായം അറിയിക്കാനുള്ള അവസരമാണ് ഇതെന്ന് അവർ വ്യക്തമാക്കി.
ഫാമിലി – കരിയർ മേഖലകളിൽ മാറ്റേണ്ട കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങൾ അറിയാൻ അടുത്ത വർഷം മാർച്ച് 8-ന് ജനഹിതപരിശോധന നടത്തുന്നുണ്ട് , അതിനൊപ്പം അയർലണ്ടിലെ കുടിയേറ്റനയത്തെക്കുറിച്ചും വോട്ടെടുപ്പ് നടത്തണമെന്ന് ഗ്രൂപ്പ് നിർദേശിച്ചു.
ഗ്രൂപ്പിന്റെ നേതാവായ Mattie McGrath, ഭവന പ്രതിസന്ധിയും പൊതുസേവനങ്ങളുടെ കാര്യത്തിൽ പ്രശ്നങ്ങളും നിലനിൽക്കുമ്പോൾ കുടിയേറ്റനയ പരിഷ്കരണം പ്രധാന വിഷയമാണെന്നും ഇക്കാര്യത്തിൽ പൊതുജനത്തിന്റെ അഭിപ്രായം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാർത്ഥ അഭയാർഥികൾക്ക് സുരക്ഷിത ഇടം നൽകുക എന്നത് ഏതൊരു രാജ്യത്തിന്റെയും ധാർമിക കടമയാണെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ, ഈ കാര്യത്തിൽ പൊതുജനവുമായി അർത്ഥപൂർണമായ ആശയവിനിമയം നടന്നിട്ടില്ല” ഒരു പ്രസ്താവനയിൽ, റൂറൽ സ്വതന്ത്ര ടിഡികളുടെ ഗ്രൂപ്പ് കുടിയേറ്റനയത്തിന് പരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. പൊതുജനത്തെ ഉൾപ്പെടുത്താതെ തീരുമാനങ്ങൾ എടുക്കുന്നത് “ജനാധിപത്യത്തിന് വെല്ലുവിളിയാണ്” എന്നും അവർ വാദിച്ചു.