Tipp Indian Community-യുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ‘ഹാര്‍മണി-2024’ ജനുവരി 6, 2024 ശനിയാഴ്ച. Clonmnel-ലെ Hill View Sports Club-ല്‍ വച്ച് വൈകിട്ട് 3 മണി മുതല്‍ 8 മണി വരെയാണ് ആഘോഷപരിപാടികള്‍ നടക്കുക.
കലാപരിപാടികള്‍, സാംസ്‌കാരിക സന്ധ്യ, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍, സാന്താക്ലോസിന്റെ സന്ദര്‍ശനം, ഡാഫോഡില്‍സ് ബാന്‍ഡിന്റെ സംഗീതനിശ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും.
എല്‍ഫ്, ഫേസ് പെയിന്റിങ്, മാജിക്, ബലൂണ്‍ കാര്‍വിങ് എന്നിങ്ങനെ കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരം:
മുതിര്‍ന്നവര്‍- 12.50 യൂറോ
8-12 വയസുള്ള കുട്ടികള്‍- 8 യൂറോ
ഫാമിലി കോണ്‍ട്രിബ്യൂഷന്‍- 15 യൂറോ
8 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം
ഒരു കുടുംബത്തിന് മുഴുനായി പരമാവധി 55 യൂറോ വരെയുള്ള ടിക്കറ്റ് മാത്രമേ നല്‍കുകയുള്ളൂ.
സിംഗിള്‍ ആയി വരുന്നവര്‍ക്ക് ജനറല്‍ കോണ്‍ട്രിബ്യൂഷന്‍ അടക്കം 20 യൂറോ ആണ് ടിക്കറ്റ് ചാര്‍ജ്ജ്.
കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികളും, മുതിര്‍ന്നവരും ബന്ധപ്പെടുക:
ജിബു തോമസ്- 0874644343
സില്‍വി ജോസഫ്- 0870661342
ഡിസംബര്‍ 20-ന് മുമ്പായി ഫോം പൂരിപ്പിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാകടര്‍ അഭ്യര്‍ത്ഥിച്ചു.