Team Mullingar Indian community-യുടെ ക്രിസ്തുമസ്– ന്യൂ ഇയർ ആഘോഷം ഡിസംബർ 28 ന് വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിക്ക് The downs GAA ക്ലബ്ബിൽ വച്ച് ആഘോഷിക്കുന്നു. കൃത്യം നാല് മണിക്ക് തന്നെ കേക്കു മുറിച്ചും വൈൻ വിതരണം ചെയ്തും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. തുടർന്ന് സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, നേറ്റിവിറ്റി പ്ലേ, സാന്റാ വിസിറ്റ്, കപ്പിൾ ഡാൻസ്, കൂടാതെ മുള്ളിൻഗറിലെ കഴിവ് തെളിയിച്ച പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം, കരോൾ പാട്ടുകൾ തുടങ്ങിയ വിവിധതരം കലാപരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷത്തിനു കൂടുതൽ കൊഴുപ്പേകാൻ രാഗം കിൽകെന്നി അണിയിച്ചൊരുക്കുന്ന അടിപൊളി ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് തുടർന്ന് വിഭവസമൃദ്ധമായ 3 കോഴ്സ് ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ 10 മണിക്ക് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ ക്രിസ്തുമസ്– നവവത്സര ആഘോഷങ്ങളിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഈ ആഘോഷരാവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 22-ആം തീയതിക്ക് മുൻപായി ടീം മുള്ളിൻഗർ കമ്മിറ്റി ഗ്രൂപ്പുമായി ബന്ധപ്പെടുക.