ഡബ്ലിനിൽ 2,906 വീടുകൾ നിർമ്മിക്കാൻ അനുമതി; Charlestown-ലും, Tallaght-യിലും 1,000 വീടുകൾ

ഡബ്ലിനിലുടനീളം പലയിടങ്ങളിലായി 2,906 വീടുകള്‍ നിര്‍മ്മിക്കാന്‍ Approved Housing Body (ABH) Respond-ന്റെ അനുമതി. Charlestown-ല്‍ 590, Tallaght-യില്‍ 502 എണ്ണം, Clonburris-ല്‍ 318, Donaghmede-യില്‍ 397 എന്നിങ്ങനെയാണ് നിര്‍മ്മാണം നടക്കുക.

പദ്ധതിയില്‍ 1,378 വീടുകള്‍ കോസ്റ്റ്- റെന്റല്‍ രീതിയില്‍ ഉള്ളവയായിരിക്കും. ബാക്കിയുള്ളവ സോഷ്യല്‍ ഹൗസിങ് കെട്ടിടങ്ങളുമാകും.

2024 സെപ്റ്റംബറോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 1,508 വീടുകളുടെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.

പദ്ധതി ഡബ്ലിനിലെ ഭവനപ്രതിസന്ധിക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: