സന്ദര്‍ശകരുടെ കുത്തൊഴുക്ക് കാരണം ഡബ്ലിന്‍ മൃഗശാലയുടെ ലാഭത്തില്‍ വന്‍ കുതിപ്പ്. 2022-ല്‍ മൃഗശാല സന്ദര്‍ശിക്കാനായി റെക്കോര്‍ഡ് ആളുകളാണ് എത്തിയത്. ഇതുവഴി 1.09 മില്യണ്‍ യൂറോയുടെ അധികലാഭം നടത്തിപ്പുകാരായ Zoological Society of Ireland (ZSI)-ന് നേടാനായി.
2022-ല്‍ ആകെ 24.63 മില്യണ്‍ യൂറോയുടെ വരുമാനമാണ് Dublin Zoo, Fota Island Wildlife Park എന്നിവയില്‍ നിന്നും നടത്തിപ്പുകാരായ ZSI അധികൃതര്‍ക്ക് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.28 മില്യണ്‍ യൂറോ അധികമാണിത്. പാസ് വില്‍പ്പന വഴി 16.73 മില്യണ്‍ ലഭിച്ചപ്പോള്‍, സാധനങ്ങള്‍ വിറ്റഴിച്ചാണ് 3.7 മില്യണ്‍ യൂറോ സമ്പാദിച്ചത്. പാസ് വില്‍പ്പന വര്‍ദ്ധിച്ചതിനൊപ്പം സാധനങ്ങളുടെ വില്‍പ്പന വഴിയുള്ള വരുമാനം 2.9 മില്യണില്‍ നിന്നും 3.7 മില്യണായി ഉയര്‍ന്നു.
1831-ല്‍ മൃഗശാല ആരംഭിച്ച ശേഷം ഏറ്റവുമധികം പേര് എത്തിയത് 2022-ലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പോയ വര്‍ഷം 1.27 മില്യണ്‍ പേരാണ് പക്ഷി-മൃഗാദികളെ കാണാനും, പ്രകൃതിഭംഗി ആസ്വദിക്കാനായും ഇവിടെയെത്തിയത്.
എന്നാല്‍ Fota Wildlife Park-ലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 2022-ല്‍ 12.5% കുറവ് സംഭവിച്ചിട്ടുണ്ട്. 415,200 പേരാണ് കഴിഞ്ഞ വര്‍ഷം ഇവിടം കാണാനെത്തിയത്.
അതേസമയം 2020-ല്‍ തങ്ങളുടെ സമ്പാദ്യം തീരാറായെന്ന് വ്യക്തമാക്കിയ മൃഗശാല നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ 1.1 മില്യണ്‍ യൂറോയുടെ ധനസഹായം നല്‍കിയിരുന്നു. ഇത്ന് പുറമെ ‘സേവ് ഡബ്ലിന്‍ സൂ’ എന്ന പേരില്‍ പൊതുധനസമാഹരണവും നടന്നിരുന്നു.