അയർലണ്ടിൽ ഗ്യാസിനും വൈദ്യുതിക്കും വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity

അയര്‍ലണ്ടില്‍ പാചകവാതകം, വൈദ്യുതി എന്നിവയ്ക്ക് വീണ്ടും വില കുറയ്ക്കുന്നതായി SSE Airtricity. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിക്കുന്നത്. നേരത്തെ വൈദ്യുതിക്ക് 12.8%, ഗ്യാസിന് 11.5% എന്നിങ്ങനെ വില കുറച്ചിരുന്നു.

വേര്യബിള്‍ റേറ്റില്‍ 2024 ഫെബ്രുവരി 1 മുതല്‍ ആഭ്യന്തര ഉപയോഗത്തിനുള്ള വൈദ്യുതിക്കും, ഗ്യാസിനും 12.8% വില കുറയ്ക്കുമെന്നാണ് SSE Airtricity കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ഈ രണ്ട് ഊര്‍ജ്ജവും ഉപയോഗിക്കുന്നവര്‍ക്ക് വര്‍ഷം ശരാശരി 376.36 യൂറോ (VAT അടക്കം) ലാഭിക്കാന്‍ കഴിയും.

Share this news

Leave a Reply

%d bloggers like this: