അയർലണ്ടിൽ ബെഡ് ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത് 484 രോഗികൾ; ഏറ്റവുമധികം പേർ University Hospital Limerick-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം 484 എന്ന് Irish Nurses Midwives Organisations (INMO). സംഘടനയുടെ Trolley Watch വിഭാഗമാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബെഡ്ഡിന് കാത്തിരിക്കുന്നവരില്‍ 349 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികളാണ്.

ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 91. ഇതില്‍ 43 പേരാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികള്‍.

University Hospital Galway-ല്‍ ബെഡ് ലഭിക്കാതെ ചികിത്സ കാത്ത് കഴിയുന്നത് 54 രോഗികളാണ്. Cork University Hospital-ലാകട്ടെ ഇത് 40 ആണ്.

ട്രോളികള്‍ എന്നാണ് പറയുന്നതെങ്കിലും പലരും കസേരകള്‍, കാത്തിരിപ്പ് മുറികള്‍ എന്നിവിടങ്ങളിലും, മറ്റ് ലഭ്യമായ സ്ഥലങ്ങളിലുമാണ് ബെഡ് ലഭിക്കാതെ ചികിത്സയില്‍ കഴിയുന്നതെന്ന് INMO പറയുന്നു.

ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നത് HSE താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെതിരെ INMO-യില്‍ അംഗങ്ങളായ നഴ്‌സുമാരടക്കം പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് രോഗികളുടെ കാത്തിരിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: