അയര്‍ലണ്ടിലെ വിവിധ റോഡുകളില്‍ പുതുവര്‍ഷത്തില്‍ ടോള്‍ ചാര്‍ജ്ജുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടോള്‍ വര്‍ദ്ധിപ്പിക്കുന്നതായി Transport Infrastructure Ireland (TII) പ്രഖ്യാപിച്ചിരിക്കുന്നത്.
M50 മോട്ടോര്‍വേ, എട്ട് ദേശീയ പാതകള്‍, ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളിലെ ടോള്‍ ചാര്‍ജ്ജുകളാണ് 2024 ജനുവരി 1 മുതല്‍ വര്‍ദ്ധിപ്പിക്കുക.
M50 മോട്ടോര്‍വേ
M50-യില്‍ 40% വരെയാണ് ടോള്‍ ചാര്‍ജ്ജ് വര്‍ദ്ധിക്കുക. ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ ടോള്‍ ആണ് ഏറ്റവുമധികം വര്‍ദ്ധിക്കുക. പുതുക്കിയ ടോള്‍ ചാര്‍ട്ട് ചുവടെ:
ഡബ്ലിന്‍ പോര്‍ട്ട് ടണല്‍
ഡബ്ലിന്‍ പോര്‍ട്ട് ടണലില്‍ ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ 12 യൂറോ ചാര്‍ജ്ജ് നല്‍കേണ്ടിവരും. നിലവില്‍ ഇത് 10 യൂറോ ആണ്. തിരക്കിലാത്ത സമയങ്ങളില്‍ ടണല്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും 3.50 യൂറോ ടോള്‍ നല്‍കേണ്ടിവരും. നിലവില്‍ ഇത് 3 യൂറോ ആണ്.
ദേശീയ പാതകള്‍
M1 (Dublin – Belfast), M7/M8 (Dublin – Cork/Limerick), M8 (Portlaoise), N6 (Kinnegad – Galway), N25WF (Cork – Rosslare Europort via Waterford City), N18-LT (Limerick – Galway) എന്നീ ദേശീയപാതകളില്‍ 10 മുതല്‍ 20 സെന്റ് വരെയാണ് ടോള്‍ വര്‍ദ്ധന.
ഇതിന് പുറമെ M3, M4 റോഡുകളിലും ടോള്‍ വര്‍ദ്ധിക്കും.
പുതുക്കിയ ടോള്‍ ചാര്‍ട്ട് ചുവടെ:
ടോള്‍ ചാര്‍ജ്ജ് വഴി ലഭിക്കുന്ന പണം റോഡുകളുടെ പരിപാലനം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയ്ക്കായാണ് ഉപയോഗിക്കുക. പുതുക്കിയ ടോള്‍ നിരക്കുകള്‍ വഴി 240 മില്യണ്‍ യൂറോയുടെ അധികവരുമാനമാണ് TII പ്രതീക്ഷിക്കുന്നത്.