ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി അയര്‍ലണ്ടിലെ The Guinness Storehouse. മറ്റ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളായ Grand Canyon, Machu Picchu, Taj Mahal എന്നിവയെ പിന്തള്ളിയാണ് ഡബ്ലിനിലെ ബിയര്‍ നിര്‍മ്മാണശാല ഒന്നാമതെത്തിയിരിക്കുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടന്ന ചടങ്ങളില്‍ ‘ടൂറിസം ഓസ്‌കര്‍സ്’ എന്നറിയപ്പെടുന്ന World Travel Awards (WTA) ആണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
അയര്‍ലണ്ടിലെ ലോകപ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ‘Guninness’-ന്റെ ചരിത്രം വിളിച്ചോതുന്ന രീതിയിലാണ് Guinness Storehouse നിര്‍മ്മിച്ചിരിക്കുന്നത്. 2000-ലാണ് ഇത് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
ഈ അവാര്‍ഡിന് പുറമെ തുടര്‍ച്ചയായി രണ്ടാം തവണ ‘World’s Leading Beer Tour Visitor Experience’ അവാര്‍ഡിനും The Guinness Storehouse അര്‍ഹമായി.
ഐറിഷ് ചരിത്രം, സംസ്‌കാരം എന്നിവയ്‌ക്കൊപ്പം കല, രൂപകല്‍പ്പന, ഭക്ഷണം, സംഗീതം തുടങ്ങിയ സമന്വയിപ്പിച്ചാണ് The Guinness Storehouse-ന്റെ നിര്‍മ്മാണം.
ഏകദേശം 10 ലക്ഷം പേരാണ് പോയ വര്‍ഷം The Guinness Storehouse സന്ദര്‍ശിക്കാനെത്തിയത്. ഈ അവാര്‍ഡ് നേട്ടത്തോടെ ക്രിസ്മസ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ 8.5 മില്യണ്‍ ക്രിസ്മസ് ട്രീകളും, സിനിമ പ്രോഗ്രാമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് 24 യൂറോയും, കുട്ടികള്‍ക്ക് 10 യൂറോയുമാണ് പ്രവേശന ഫീസ്.