അയര്‍ലണ്ടിലെ പ്രശസ്തമായ ‘സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്’ പുതിയ കളിക്കാരെ തേടുന്നു. പ്രവാസികളുടെ നേതൃത്വത്തില്‍ 2011-ല്‍ സ്ഥാപിതമായ ക്ലബ്, ഇതിനോടകം തന്നെ രാജ്യത്തെ നിരവധി ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുകയും, കപ്പുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍, ക്രിക്കറ്റ് ലെന്‍സ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലാണ്.
ഈയിടെ നടന്ന യോഗത്തില്‍ 2024-25 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്ത സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്, പുതിയ പ്രതിഭകള്‍ക്കായി വാതില്‍ തുറന്നിരിക്കുകയാണ്. പ്രൊഫഷണല്‍ കളിക്കാര്‍ക്കും, അതുപോലെ തന്നെ ഫ്രഷേഴ്‌സിനും ഒരുപോലെ ടീം അംഗങ്ങളാകാന്‍ അപേക്ഷ നല്‍കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലിപ്പ്- 087 263 3364
റോയ്- 085 213 5495