ക്രിസ്മസിന് മുന്നോടിയായുള്ള ഡബ്ലിനിലെ കച്ചവടവിപണികള്‍ മേയര്‍ Daithí de Róiste ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി ക്രിസ്മസ് കാലത്ത് നടത്താറുള്ള Henry Street/Mary Street Christmas market, Moore Street market, പുതുക്കിയ Temple Bar food market എന്നിവയാണ് മേയര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുനല്‍കിയത്.
Henry Street/Mary Street-ല്‍ ഇത്തവണ 51 സ്റ്റാളുകളാണുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ വിപണി സജീവമായിരിക്കും. ഡിസംബര്‍ 24 വരെയാണ് ഈ വിപണി പ്രവര്‍ത്തിക്കുക.
ക്രിസ്മസ് സമ്മാനങ്ങള്‍, ഡെക്കറേഷനുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മാര്ക്കറ്റിലുണ്ടാകുക. നഗരത്തിലെ ഏറ്റവും പഴക്കമേറിയ ക്രിസ്മസ് വിപണി കൂടിയാണിത്.
അയര്‍ലണ്ടിലെ ഏറ്റവും പഴയ ഔട്ട്ഡോര്‍ ഫുഡ് മാര്‍ക്കറ്റായ Temple Bar food market-ഉം ക്രിസ്മസിനെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. പുതിയ കച്ചവടക്കാര്‍, കൂടുതല്‍ ഡൈനിങ് സ്ഥലം എന്നിങ്ങനെ മുഖംമിനുക്കിയാണ് വിപണി തയ്യാറായിരിക്കുന്നത്.
Moore Street market-ല്‍ ക്രിസ്മസ് എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. Garda Band, Discovery Gospel Choir, Ukulele Orchestra, Christmas at Moore St Market Live Show മുതലായവയാണ് ഇത്തവണത്തെ പ്രധാന പരിപാടികള്‍. നവംബര്‍ 29 ആരംഭിച്ച ഈ വിപണി ഡിസംബര്‍ 23 വരെ നീളും. എല്ലാ ആഴ്ചയിലും ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകിട്ട് 5 മണി വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
The Temple Bar Food, Craft & Book Market, Moore St Market എന്നീ രണ്ട് വിപണികളും ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനായി The Temple bar Company-യാണ് നടത്തുന്നത്.