ആകാശം കീഴടക്കാൻ അയർലണ്ടും; ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

അയര്‍ലണ്ടിന്റെ ആദ്യ ഉപഗ്രഹമായ Eirsat-1 വിജയകരമായി വിക്ഷേപിച്ചു. യുഎസിലെ കാലിഫോര്‍ണിയയിലുള്ള Vandenberg Space Force Base-ല്‍ നിന്നും വെള്ളിയാഴ്ചയാണ് Falcon 9 SpaceX റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്.

European Space Agency (ESA)-ന്റെ പദ്ധതിക്ക് കീഴില്‍ University College Dublin-ലെ ഗവേഷകരാണ് Eirsat-1 രൂപകല്‍പ്പന ചെയ്യുകയും, നിര്‍മ്മിക്കുകയും, ടെസ്റ്റ് ചെയ്യുകയും ചെയ്തത്.

ഒരുകൂട്ടം പേരുടെ കഠിനാദ്ധ്വനമാണിതെന്ന് പറഞ്ഞ Eirsat-1-ന്റെയും, UCD Centre for Space Research-ന്റെയും ഡയറക്ടറായ Professor Lorraine Hanlon, ഉപഗ്രഹമുപയോഗിച്ച് പരമാവധി ഗവേഷണവും, പരിശീലനവും നടത്തുക എന്നതാണ് അടുത്ത ഘട്ടമെന്നും കൂട്ടിച്ചേര്‍ത്തു.

ഇതോടെ യൂറോപ്പിലെ അടക്കം സ്വന്തമായി ഉപഗ്രഹവിക്ഷേപണം നടത്തിയ മറ്റ് രാജ്യങ്ങളുടെ നിരയിലേയ്ക്ക് അയര്‍ലണ്ടും ഉയര്‍ന്നിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: