ഡബ്ലിൻ : ഡാൻസും പാട്ടും ശിങ്കാരിമേളവുമായി ഐറിഷ് ജനതയെ അത്ഭുതപ്പെടുത്തിയ കണ്ണൂർ സംഗമം വർണാഭമായി. അയർലണ്ട് എന്ന കൊച്ചു രാജ്യത്തെ കണ്ണൂർ നിവാസികൾ ഒന്നിച്ച് കൂടിയ ‘കണ്ണൂർ സംഗമ മഹോത്സവം അക്ഷരാർത്ഥത്തിൽ കണ്ണൂർ ഐറീഷ് ജനതക്ക് അത്ഭുതകരമായ അനുഭവമായിരുന്നു.
കണ്ണൂർ സംഗമത്തിന്റെ ചീഫ് കോർഡിനേറ്റർ അഡ്വ സിബി സെബാസ്റ്റ്യന് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ‘കണ്ണൂർ സംഗമം 2023 ഐറീഷ് മുൻ മന്ത്രിയും യൂറോപ്യൻ എംപിയുമായ ബാരി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു . രാജ്യത്തെ രണ്ട് നഗര പിതാക്കളെ പ്രതിനിധീകരിച്ചുകൊണ്ട് ഡെപ്യുട്ടി മേയർമാരായ കൗൺസിലർ ഇവാ എലിസബത്ത് ഡൗളിഗ് ,മൈക്കൾ ക്ലാർക്ക് , ഡബ്ലിൻ മുൻ ലോർഡ് മേയർ കൗൺസിലർ ഡർമറ്റ് ലാസി എന്നിവരും ഉൽഘാടന സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.
അയർലന്റിലെ കണ്ണൂരുകാരുടെ സ്വകാര്യ അഭിമാനമായ കണ്ണൂർ നിവാസിയും ഡബ്ലിൻ രൂപതയിലെ ഇടവക വികാരിയും സൈക്കോളജിയിൽ ഗവേഷക വിദ്യാർത്ഥിയുമായ റവ .ഫാ രാജേഷ് മേച്ചിറാകാത്ത് സംഗമത്തിൽ മുഖ്യപ്രഭാഷണവും കണ്ണൂരിനെക്കുറിച്ചുള്ള സമഗ്രമായ വിവരണവും നൽകി . സ്നേഹ ജോൺസൺ സ്വാഗതവും ജോയി തോമസ് നന്ദിയും പറഞ്ഞു . വർണാഭമായ സാംസ്കാരിക സമ്മേളനത്തിനും കലാ കായിക ,മ്യൂസിക്കൽ ഇവന്റിനും മനോഹരമായി ഹോസ്റ്റിങ് നടത്തി നിയന്ത്രിച്ചത് ഷീൻ തോമസും ,നീന വിസന്റും ആയിരുന്നു.
വിശിഷ്ട വ്യക്തികൾക്ക് ഒപ്പം സീറോ മലബാർ സഭ ഡബ്ലിൻ സോണൽ ട്രസ്റ്റി ബിനുജിത്ത് സെബാസ്റ്റ്യന് , കണ്ണൂർ സംഗമ എക്സ്യുകുട്ടിവുകളായ ഷിജോ പുളിക്കൻ ,അമൽ ടി ജോസഫ് , സുഹാസ് പൂവം. പിന്റോ റോയി എന്നിവർ ലാംപ് ലൈറ്റിംഗ് സിറമണിയിൽ ദീപം തെളിച്ചുകൊണ്ട് ഉൽഘാടനത്തിൽ പങ്കെടുത്തു.
രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണൂരുകാർ ഡബ്ലിനിലേക്ക് ഒഴുകിയെത്തി. ബിനുജിത് , ഷിജോ പുളിക്കൻ, ജോയി തോമസ് , ഷീൻ തോമസ് ,എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫാമിലി ഫൺ ഗെയിമുകൾക്ക് ശേഷം ആവേശകരമായ പുരുഷ വനിതാ വടം വലി നടത്തി .ഒന്നാം സമ്മാനം നേടിയ പുരുഷ വടം വലി ടീമിന് കണ്ണൂർ നിവാസിയും ബിസിനസുകാരനുമായ ഹെൻസൻ വർഗീസ് നൽകിയ 101 യൂറോ ക്യാഷ് അവാർഡും കണ്ണൂർ സംഗമ ട്രോഫിയും നൽകി .രണ്ടാം സ്ഥാനക്കാർക്ക് ബ്ലാക്ക്റോക്ക് ഏഷ്യൻ ഷോപ്പ് നൽകിയ അരിച്ചാക്കുകൾ നൽകി .വനിത വടം വലി മത്സര വിജയികൾക്ക് കൾക്ക് ഫാ രാജേഷ് മേച്ചിറാകത്ത് നൽകിയ ക്യാഷ് അവാർഡും ട്രോഫിയും നൽകി . യുറേഷ്യ ”സ്പൈസ് വില്ലേജ് ‘ ഒരുക്കിയ വിഭവസമർദ്ധമായ ഭക്ഷണ കമ്മറ്റിക്ക് സുഹാസ് പൂവം ,പിന്റോ റോയി എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ കമ്മ്യൂണിറ്റി ഇൻ അയർലണ്ട് ഏർപ്പെടുത്തിയ പ്രഥമ ” ബിസിനസ് അച്ചീവ്മെന്റ് അവാർഡ് ‘ വിശ്വാസ് ഫുഡ് കമ്പനിയുടെ ഉടമ ബിജു ജോസഫൈന് നൽകി ആദരിച്ചു. 2023 ലെ ഐറിഷ് റിസര്ച്ച് റിസര്ച്ച് കൗണ്സില് നല്കുന്ന പി എച്ച് ഡി ഫെലോഷിപ്പിന് അർഹനായ കണ്ണൂര് കരുവഞ്ചാലിലെ ചെത്തിപ്പുഴ കുടുംബാംഗമായ ബെന്സന് ജേക്കബിന് ‘അയർലന്റിലെ പ്രമുഖ കാറ്ററിങ് കമ്പനി യുറേഷ്യ ‘സ്പൈസ് വില്ലേജ് നൽകിയ ‘ഫാമിലി ക്യാഷ് ഗിഫ്റ്റ് വൗച്ചറും അവാർഡും നൽകി ആദരിച്ചു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന കല സന്ധ്യയിൽ ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിയ ചെമ്പേരി നിവാസിയുമായ ‘ശിൽപ പുന്നൂസ് അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസും , അയർലന്റിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസ് ടീച്ചർ ആയ ഷിനി ആന്റണി’യുടെ മോഹിനിയാട്ടവും, രേഷ്മ ഷീൻ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻഡും തുടങ്ങി കുട്ടികളും വലിയവരും അവതരിപ്പിച്ച കലാപരിപാടികൾ കലാസന്ധ്യക്ക് തിളക്കം കൂട്ടി .ബാരി ആൻഡ്രൂസ് എംപിക്ക് കണ്ണൂർ കമ്മ്യൂണിറ്റിയുടെ ഉപഹാരം ചീഫ് കോർഡിനേറ്റർ അഡ്വ സിബി സെബാസ്റ്റ്യന് നൽകി.മറ്റു വിഷിസ്ഥ വ്യക്തികൾക്ക് റവ ഫാ രാജേഷ് മേച്ചിറാകാത്ത് മൊമെന്റോ നൽകി ആദരിച്ചു.
യൂറോപ്പിലെമ്പാടും തരംഗമായി കൊണ്ടിരിക്കുന്ന പ്രമുഖ ശിങ്കാരി മേള ടീമായ Due Drops -ന്റെ പ്രകടനം ഐറീഷുകാരെ പോലും അത്ഭുതപ്പെടുത്തി. അയർലണ്ട് രാജ്യത്ത് പല സംഘടനകളും പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് എങ്കിലും മീഡിയ അറ്റൻഷൻ അടക്കം ഇന്ത്യ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ‘കണ്ണൂരിനെ പ്രവാസ ലോകത്തും ഒന്നാം സ്ഥാനത്ത് എത്തിക്കുന്ന തരത്തിൽ മികവായ പ്രകടനം കാഴ്ച്ചവെച്ച് ‘ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചടങ്ങായി മാറി അയർലണ്ടിലെ കണ്ണൂർ സംഗമം.കണ്ണൂർ സംഗമത്തിനെ ഹൈലറ്റാക്കി സോൾ ബീറ്റ്സിന്റെ ഗംഭീര ഗാനമേളയും ഉണ്ടായിരുന്നു . സ്പൈസ് വില്ലേജ് ഉടമ ഇമ്മാനുവേൽ നൽകിയ ” നാടൻ ചക്കയുടെ ലേലം കണ്ണൂരിയൻസിന് ഹരമായി .
കണ്ണൂർ സംഗമത്തെ വിജയിപ്പിക്കാൻ എത്തിയ എല്ലാ കണ്ണൂരിയൻസിനും പിന്തുണച്ച സ്പോൺസർമാരായ Viswas Foods, Captain QFA Financial Advisor, Oscar travels, ingredients , Eurasia super market, Daily Delights , Tilex, Blu , Chip, Bombay Bazaar ,sunny Auto , Boland Car Dealer ,Karmawagan automotive ,Asian shop, വെജിറ്റബിൾ ബിസിനസ് സ്ഥാപനമായ സെവൻ സീസ് കമ്പനിക്കും കണ്ണൂർ കമ്മ്യൂണിറ്റിക്ക് വേണ്ടി അഡ്വ സിബി സെബാസ്റ്റ്യന് നന്ദി രേഖപ്പെടുത്തി .
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെയും മീഡിയ ഐക്കണുകൾ അടക്കം കണ്ണൂർ സംഗമത്തിന് ആശംസകൾ അറിയിച്ചിരുന്നു .മുഖ്യമന്ത്രി പിണറായി വിജയൻ , 24 ന്യുസ് മീഡിയ ഐക്കൺ ആർ ശ്രീകണ്ഠൻ നായർ , എംഎൽഎ മാരായ സണ്ണി ജോസഫ് , സജീവ് ജോസഫ് , തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , സിനിമ സാംസ്കാരിക സോഷ്യൽ മീഡിയ ഫെയിമുകൾ അടക്കം ഒരു പറ്റം പ്രമുഖർ കണ്ണൂർ സംഗമത്തിന് ആശംസകൾ നേർന്നു .