ഡബ്ലിൻ : അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ വച്ച് നടന്നു.
രാവിലെ 11 മണിക്ക് ആരംഭിച്ച കൂട്ടായ്മ സൗഹൃദത്തിന്റെയും,ഒരുമയുടെയും നേർക്കാഴ്ചയായിരുന്നു. പതിനഞ്ചോളം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ എല്ലാവരും ജന്മനാടിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചത് ഏറെ ഗൃഹാതുരത്വം സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു.
കൂടാതെ കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികൾ കൂട്ടായ്മയുടെ മാറ്റ് കൂട്ടി.
തുടർന്നുള്ള വർഷങ്ങളിലും കൂട്ടായ്മകൾ നടത്താൻ തീരുമാനിക്കുകയും ,അടുത്ത വർഷം സ്ലൈഗോയിൽ വച്ച് നടത്താൻ നിശ്ചയിക്കുകയും ചെയ്തുകൊണ്ട് 4 മണിയോടെ ‘മൂഴൂർ സംഗമം’ സമാപിച്ചു.
വാർത്ത : ജോബി മാനുവൽ