സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഡോണഗലിലെ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സംഭവത്തെ തുടർന്ന് മിൽഫോർഡ് നാഷണൽ സ്കൂളിലാണ് വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ നിന്ന് ഒഴിപ്പിക്കുകയും, മുൻകരുതലെന്ന നിലയിൽ വീട്ടിലേക്ക് അയക്കുകയും ചെയ്തത്.
തുടർന്ന് ആർമി എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ (ഇഒഡി) സംഘം സ്ഥലത്തെത്തി സ്ഫോടക വസ്തു നീക്കം ചെയ്തു.
സ്കൂളിലെ നിർമാണം നടക്കുന്ന സ്ഥലത്ത് സംശയസ്പദമായ രീതിയിൽ വയറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ആശങ്കകൾ ഉടലെടുത്തത്.
ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗാർഡ വക്താവ് അറിയിച്ചു.