ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരനായ പോള്‍ ലിഞ്ചിന് (Paul Lynch). Prophet Song എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ലണ്ടനിലെ Old Billingsgate-ല്‍ നടന്ന ചടങ്ങില്‍ മുന്‍ വര്‍ഷത്തെ ജേതാവായ Shehan Karunatilaka, ലിഞ്ചിന് ട്രോഫി സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക.
46-കാരനായ ലിഞ്ച് ഡബ്ലിനിലാണ് താമസിക്കുന്നത്. ബുക്കര്‍ പ്രൈസ് ലഭിക്കുന്ന അഞ്ചാമത്തെ ഐറിഷ് സാഹിത്യകാരനാണ് അദ്ദേഹം. Dame Iris Murdoch, John Banville, Roddy Doyle, Anne Enright എന്നിവരാണ് നേരത്തെ ബുക്കര്‍ പ്രൈസിന് അര്‍ഹരായ ഐറിഷ് എഴുത്തുകാര്‍.
പുതുതായി രൂപീകരിച്ച ഐറിഷ് സീക്രട്ട് പൊലീസ് പിടിച്ചുകൊണ്ടുപോയ ആളുടെ ശാസ്ത്രജ്ഞയായ ഭാര്യ, തന്റെ നാല് വയസായ കുഞ്ഞുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് Prophet Song എന്ന നോവലിന്റെ ഇതിവൃത്തം.
മറ്റൊരു ഐറിഷ് നോവലിസ്റ്റായ പോള്‍ മറേ (Paul Murray)-യും പോള്‍ ലിഞ്ചിനൊപ്പം ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.