ഇത്തവണത്തെ ഗാര്‍ഡ യൂത്ത് അവാര്‍ഡ് കരസ്ഥമാക്കി മലയാളിയായ ദിയ ശ്യാം. 13 മുതല്‍ 21 വയസ് വരെ പ്രായമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിന് നല്കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ഓരോ വര്‍ഷവും ഡിവിഷണല്‍, നാഷണല്‍ തലങ്ങളില്‍ ഗാര്‍ഡ യൂത്ത് അവാര്‍ഡുകള്‍ നല്‍കിവരുന്നത്.
DMR North Division നല്കുന്ന യൂത്ത് അവാര്‍ഡ്സില്‍ ഒന്നാം സ്ഥാനമാണ് ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിലെ കോച്ചായ മലയാളി പെണ്‍കുട്ടി ദിയ ശ്യാം നേടിയിരിക്കുന്നത്. നേരത്തെ അയര്‍ലണ്ട് അണ്ടര്‍-15 ക്രിക്കറ്റ് ടീം അംഗവുമായിരുന്നു ദിയ. ദിയയുടെ ഈ നേട്ടം അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമാണ്.