ഡബ്ലിൻ സിറ്റി സെന്റർ സ്കൂളിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ പാർനെൽ സ്ക്വയർ ഈസ്റ്റിലെ ഒരു സ്കൂളിന് സമീപമാണ് സംഭവം നടന്നത്.
ഗാർഡയും അടിയന്തര രക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പാർനെൽ സ്ക്വയർ ഈസ്റ്റ് അടച്ചിട്ടിരിക്കുകയാണ്. പ്രതി വിദേശിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഗാർഡ പുറത്തുവിട്ടിട്ടില്ല.
രണ്ട് മുതിർന്നവർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇവരിൽ ഒരു പെൺകുട്ടിയുടെയും സ്ത്രീയുടെയും നില ഗുരുതരമാണ്.
ആക്രമണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.