സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ നവംബർ 4-ന് വൈകിട്ട് 3.30-ന് രാത്കോർമക് സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്ലൈഗോയിലെ ആദ്യകാല മലയാളികൾ ആയ തോമസ് മാത്യു, റോയ് തോമസ് എന്നിവർ ഒരുമിച്ചു നിലവിളക്കു തെളിച്ച് ആശംസകൾ അർപ്പിച്ചു.
തുടർന്ന് സംഘടനാ ഭാരവാഹികളായ ജോസ്, ഷാജി, അനൂപ്, രാജേഷ് ബാബു, മനോജ്, സ്ലൈഗോ മലയാളി കൂട്ടായ്മയിലെ കുരുന്നുകൾ കൂടി തിരിതെളിയിച്ച് മലയാളി അസോസിയേഷൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ് ജോസ് പോൾ ഞാളിയൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷാജി ആന്റണി പരിപാടിയിൽ സംസാരിക്കുകയുണ്ടായി. അസോസിയേഷൻന്റെ ഭാവി പ്രവർത്തനങ്ങളെ പറ്റി ഒരു രൂപരേഖ അന്നത്തെ ദിവസം കൂടിയ മലയാളികളെ ബോധിപ്പിച്ചു. മലയാളികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകതയെ പറ്റി സംഘടന ഭാരവാഹികൾ ബോധിപ്പിക്കുകയുമുണ്ടായി.
തുടർന്ന് അയർലണ്ടിലെ പ്രശസ്ത ബാൻഡ് ആയ Soul Beats-ന്റെ ഗാനസന്ധ്യ അന്നേ ദിവസം കൂടിയ 300-ഓളം മലയാളികൾ ആസ്വദിച്ചു. 7 മണിക്ക് Spice India വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി. രാത്രി 8.30-ഓടു കൂടി യോഗം പിരിഞ്ഞു. അസോസിയേഷന്റെ താത്കാലിക ഭരണസമിതി പുനക്രമീകരിക്കുകയും ചെയ്തു.
മലയാളി അസോസിയേഷൻ സ്ലൈഗോയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 6-ന് രാത്കൊർമക് സ്കൂൾ ഹാളിൽ നടത്താനും തീരുമാനിച്ചതായി പ്രസിഡന്റ് ജോസ് പോൾ അറിയിച്ചു