പുതുതായി ഐറിഷ് പൗരത്വം നേടിയവര്‍ക്കുള്ള അടുത്ത Citizenship Ceremony 2023 ഡിസംബര്‍ 18, 19 തീയതികളിലായി Convention Centre Dublin (CCD)-ല്‍ വച്ച് നടക്കും. ഇതിനായുള്ള ക്ഷണക്കത്തുകള്‍ പിന്നാലെ അയയ്ക്കുമെന്നും, ഇത് സംബന്ധിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു.
ചടങ്ങില്‍ പങ്കെടുക്കാനായി വരുന്നവര്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതണം. ചടങ്ങില്‍ രാജ്യത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കുമെന്ന പ്രതിജ്ഞയെടുക്കലാണ് പ്രധാനമായും നടക്കുക. പൗരത്വം അംഗീകരിക്കുന്ന certificates of naturalisation പിന്നീട് പോസ്റ്റല്‍ വഴി അയയ്ക്കുന്നതാണ്.
ചടങ്ങില്‍ എന്തെല്ലാമാണ് ഉണ്ടാകുക എന്ന പൂര്‍ണ്ണ വിവരങ്ങളറിയാന്‍:https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.killarneyconventioncentre.ie/citizenship-ceremonies/