സൗജന്യ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) വിസിറ്റ് കാര്‍ഡിന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് HSE. നിങ്ങളുടെ വരുമാനവും, ചെലവും അധികമാണെങ്കില്‍ പോലും ചിലപ്പോള്‍ സൗജന്യ ജിപി കാര്‍ഡിന് അര്‍ഹരായേക്കുമെന്നും, ഇക്കാര്യം ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും HSE വ്യക്തമാക്കി.
https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ PPS നമ്പര്‍ നല്‍കേണ്ടതുണ്ട്. വരുമാനം സംബന്ധിച്ച വിവരങ്ങള്‍, ചെലവ് വിവരങ്ങള്‍, വിവാഹിതരാണോ അല്ലയോ എന്നത്, ജനന തീയതി, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവയും ഒപ്പം നല്‍കണം.
ജിപി വിസിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് സൗജന്യമായി ഡോക്ടറുടെ കണ്സള്ട്ടേഷന് ലഭിക്കുമെന്നാണ് നേട്ടം. 8 മുതല്‍ 69 വരെയുള്ള പ്രായക്കാര്‍ക്ക് കാര്‍ഡിന് അപേക്ഷ നല്‍കാം.