വിസിറ്റ് വിസയില്‍ നാട്ടില്‍ നിന്നും ജോലിക്കാരെ എത്തിച്ച് വീട്ടില്‍ കുട്ടികളെ നോക്കാന്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് കാവനില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വീട്ടില്‍ ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പിന്റെ റെയ്ഡ്. ഇവിടുത്തെ വീട്ടുജോലിക്കാരുടെ ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി പേരാണ് നാട്ടില്‍ നിന്നും ആളുകളെ വിസിറ്റ് വിസയില്‍ എത്തിച്ച് വീട്ടുജോലിക്ക് ഏര്‍പ്പാടാക്കിയിരുന്നത്.
നിയമവിരുദ്ധമായ ഈ രീതി ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ ജോലിക്കാരുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും, അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തത്. ഈ ജോലിക്കാരെ വൈകാതെ തന്നെ തിരികെ നാട്ടിലേയ്ക്ക് പറഞ്ഞുവിടാനുള്ള നടപടികളുണ്ടാകും.
മൂന്ന് മാസത്തെ വിസിറ്റ് വിസ കാലാവധി കഴിഞ്ഞും ചിലരെ ഇത്തരത്തില്‍ കുട്ടികളെ നോക്കുന്ന ജോലിക്കായി ഇവിടെ നിര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ ഇവര്‍ക്ക് വിസിറ്റ് വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. ഒപ്പം ഈ പ്രവണത നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ കര്‍ശനമായ ഇമിഗ്രേഷന്‍ പരിശധനകളും അധികൃതര്‍ നടത്തിയേക്കും.