ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന വിപ്ലവകരമായ ഉത്തരവ് പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇനിമുതല്‍ മാമോദീസ സ്വീകരിക്കാമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. ഒപ്പം അവര്‍ക്ക് തലതൊട്ടപ്പന്‍/ തലതൊട്ടമ്മമാര്‍ ആകാമെന്നും, പള്ളികളില്‍ നടക്കുന്ന വിവാഹങ്ങളില്‍ സാക്ഷികളാകാന്‍ അനുമതിയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ട്രാന്‍സ് വ്യക്തികളും ദൈവത്തിന്റെ മക്കളാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ള മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവിന് ലോകമെമ്പാടുനിന്നും വലിയ അഭിനന്ദനപ്രവാഹമാണ്. സ്വര്‍വഗാനുരാഗം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരോടെല്ലാം വിരോധം പുലര്‍ത്തിവന്ന ചരിത്രമുള്ള സഭയുടെ സമുന്നതനായ വ്യക്തി തന്നെ അവരെ അംഗീകരിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിലെ തന്നെ വലിയ മാറ്റങ്ങളിലൊന്നായാണ് കാണുന്നത്.
മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാര്‍പ്പാപ്പയുടെ മറുപടി. 2015-ലെ നിരീക്ഷണങ്ങള്‍ക്ക് വിഭിന്നമായാണ് പുതിയ ഉത്തരവ് മാര്‍പ്പാപ്പ പുറപ്പെടുവിച്ചിരിക്കുന്നത്.