ഡബ്ലിൻ: മാനവികശാസ്ത്ര മനോവൃത്തി വളർത്തുവാൻ ഉള്ള ലക്ഷ്യങ്ങളോടെ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയായ പെടൽസ് അയര്‍ലണ്ട്’ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ശാസ്ത്ര ശില്പശാല, കുട്ടികളുടെ തന്നെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്ത് ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാന്‍ ഒരുങ്ങുന്നത് .
നവംബര്‍ 25 ആം തീയതി ശനിയാഴ്ച പാല്‍മെര്‍സ്ടൗണിലെ സെയിന്റ് ലോര്‍ക്കന്‍സ് ബോയ്സ് സ്‌കൂള്‍ ഹാളിലാണ് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്.
പ്രൈമറി (1st class to 6th class) തലത്തിലും, സെക്കണ്ടറി ( 1st year to 6th year ) തലത്തിലുമുള്ള കുട്ടികള്‍ക്കായുള്ള ക്വിസ്, പ്രസംഗം , പ്രൊജക്റ്റ് , പോസ്റ്റര്‍ എന്നിവയിലാണ് മത്സരം, കൂടാതെ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ ക്ളാസ്സുകള്‍ എടുക്കും .
Dr. . Deepak P – Artificial intelligence and society (Asso. Professor Queens University Belfast).
Dr. Sithara – Impact of addictive manufacturing on sustainability (Assi. Professor Dublin City University)
Yadu PR – Research fellow TUD
എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത് .
സമയക്രമം ചുവടെ കൊടുക്കുന്നു
10:00 am- Registration
10:15 am- Inauguration.
11:00 am- Quiz (team of two)
12:30 pm-Elocution
2:00 pm – Project Presentation
2:30 pm- Talk
3:00 pm poster
3:30 pm conclusion and prize distribution


മത്സരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങൾ നോക്കുക.
Poster Jr. – Consequence of climate change impact and facts.
Poster Sr. – Arms industry and poverty.
Elocution Jr. – Importance of international bodies in modern world.
Elocution Sr – The search for truth in the age of social media
Project work Jr. – Renewable energy
Project work Sr – Global temperature
പോസ്റ്റര്‍ മത്സരത്തിനുള്ള പോസ്റ്ററുകള്‍ A3 (Poster A3 Sheets (297x 420 mm ) Drawing only സൈസിലുള്ള പേപ്പര്‍ ഉപയോഗിച്ച് കുട്ടികള്‍f മുന്‍കൂട്ടി വരച്ച് തയാറാക്കി കൊണ്ടുവരണം.
ക്വിസിന് രണ്ടു പേര് വീതമുള്ള ടീം ആയിരിക്കണം. പങ്കെടുക്കേണ്ടത് . ഓരോ വിദ്യാര്‍ത്ഥിക്കും 10 യൂറോ രെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.
പ്രൊജക്ടിനായി വിഷയത്തെ അടിസ്ഥാനപ്പെടുത്തി മോഡലുകള്‍, ചാര്‍ട്ടുകള്‍, പോസ്റ്ററുകള്‍, വര്‍ക്കിങ് മോഡല്‍സ് etc. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് കൊണ്ടു വരാവുന്നതാണ്. അഞ്ചു മിനിറ്റ് സമയത്തിനുള്ളില്‍ അതു ജഡ്ജസിനോട് വിശദീകരിക്കണം.
ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് സമ്മാനവും, മെഡലുകളും വിതരണം ചെയ്യും . പങ്കെടുക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നവംബര്‍ 15 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
Contact Binu Daniel- 0894052681.