ഡബ്ലിനിലും അത്ലോണിലും 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് റവന്യൂ വകുപ്പ്.
റവന്യൂ ഉദ്യോഗസ്ഥർ ഡബ്ലിനിലും അത്ലോണിലും നടത്തിയ ഓപ്പറേഷനുകളിൽ, വലിയ സ്റ്റീൽ പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 4.6 മില്യൺ യൂറോ വിലമതിക്കുന്ന ഹെർബൽ കഞ്ചാവ് ഡബ്ലിൻ തുറമുഖത്ത് നിന്നും ഡിറ്റക്ടർ ഡോഗ് ആയ വാഫ്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. ജർമ്മനിയിൽ നിന്നുമാണ് ഇവ അയച്ചത്.
ഡബ്ലിൻ തുറമുഖത്ത് നടത്തിയ മറ്റൊരു ഓപ്പറേഷനിൽ, യു.കെയിൽ നിന്ന് എത്തിയ ഒരു വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 200,000 യൂറോ വിലമതിക്കുന്ന 10 കിലോഗ്രാം ഹെർബൽ കഞ്ചാവുമായി 30 വയസ്സ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തു.