കൗണ്ടി വെക്സ് ഫോർഡിൽ കേരള ക്ലബ് വെക്സ്ഫോർഡിന്റെ നേതൃത്വത്തിൽ വർണാഭമായി കേരള പിറവിയും, കേരള ക്ലബ് ഡേയും ബാൺടൌൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ആഘോഷിച്ചു.
വൈകിട്ട് 4 മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ വെക്സ്ഫോർഡ് ഗാർഡ ഓഫിസേഴ്സ് വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു.
കേരളത്തിന്റെ മതനിരപേക്ഷരത ഉയർത്തി പിടിക്കുന്ന വിവിധ പരിപാടികൾക്കൊപ്പം കുട്ടികളുടെ കളരിപയറ്റും, അഞ്ജന അനിൽകുമാറിന്റെ ക്ലാസിക്കൽ ഡാൻസും, കണ്ണൂർ സുനിൽകുമാറിന്റെ കഥകളിയും കേരള പിറവിയുടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
ഇപ്പോൾ കേരള ക്ലബ്ബിൽ എല്ലാ ശനിയാഴ്ച്ചകളിലും നടന്ന് വരുന്ന മലയാളം ക്ലാസുകൾക്കും zumba ക്ലാസുകൾക്കും ഒപ്പം ഇ വരുന്ന ശനിയാഴ്ച്ച മുതൽ കേരള ക്ലബ് അംഗങ്ങൾക്ക് വേണ്ടി പ്രമുഖ യോഗ പ്രചാരകൻ ബൈജു രാമചന്ദ്രന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.