ഡബ്ലിനിലെ Clonburris-ല്‍ 607 അപ്പാര്‍ട്ട്മെന്റുകളുള്ള കെട്ടിടസമുച്ചയം നിര്‍മ്മിക്കാന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട് കെട്ടിടനിര്മ്മാതാക്കളായ Carin Homes- സമര്‍പ്പിച്ച പദ്ധതിയില്‍ യാതൊരു എതിര്‍പ്പും ഉയരാതിരുന്നതോടെയാണ് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍, പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
എട്ട് ബ്ലോക്കുകളിലായി 255 സിംഗിള്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍, 307 ഡബിള്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍, 32 ത്രീ ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുക. രണ്ട് ബ്ലോക്കുള്‍ക്ക് ഏഴ് നില ഉയരമുണ്ടാകും. ആദ്യം സമര്‍പ്പിച്ച ഈ പദ്ധതിക്ക് പുറമെ 13 അപ്പാര്‍ട്ട്മെന്റുകള്‍ വേറെയും പുതുക്കിയ പദ്ധതി പ്രകാരം നിര്‍മ്മിക്കും.
ഓഫിസ് ഫ്ളോര്‍ സ്പേസ്, റീട്ടെയില്‍ സ്പേസ്, ക്രെഷ്, അര്‍ബന്‍ സ്ക്വയര്‍ എന്നിവയും ഇവിടെ നിര്‍മ്മിക്കപ്പെടും.
പ്രദേശത്തെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്നതാണ് വാര്‍ത്ത.