സ്ലൈഗോ ടൗണില്‍ കൗമാരക്കാരന് നേരെ ക്രൂരമായ ആക്രമണം. ചൊവ്വാഴ്ച രാത്രി 7.10-ഓടെ Mailcoach Road-ല്‍ വച്ചാണ് കൗമാരക്കാരന് നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്.
ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആദ്യം സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ശേഷം, പിന്നീട് ബ്യൂമോണ്ട് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
ആക്രമണം നടന്ന പ്രദേശത്ത് പ്രത്യേകപരിശോന നടത്തിയ ഗാര്‍ഡ, അന്വേഷണം തുടരുകയാണ്. സംഭവത്തിന് ദൃക്സാക്ഷികളായവരോ, സംശയാസ്പദമായി എന്തെങ്കിലും കണ്ടവരോ ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. സിസിടിവി ദൃശ്യങ്ങളുണ്ടങ്കില് അത് ഗാര്‍ഡയ്ക്ക് കൈമാറണം.