ഡബ്ലിൻ: അയർലണ്ടിലെ പ്രവാസികളുടെ സാമൂഹിക ഉന്നമനത്തിനായും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായും പ്രവർത്തിക്കുന്ന Pedals Ireland-ന്റെ നേതൃത്വത്തിൽ നവംബർ 25-ന് വിപുലമായ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു.
നവംബർ 25 രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ ഡബ്ലിൻ St. Lorcan School Palmerstown ഹാളിൽ ചേരുന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും. പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരങ്ങൾ, പ്രസംഗ മത്സരം, പ്രോജക്ട് എന്നീ ഇനങ്ങളിലായി കുട്ടികൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി നവംബർ 15 ആണ്. വിശദവിവരങ്ങൾക്ക് ബിനു ഡാനിയേൽ (0894052681) ബന്ധപ്പെടാവുന്നതാണ്.
മത്സരങ്ങൾ:
Quiz: -Science, Sports & General
Poster Junior. – Consequences of climate change: Impacts and Facts Poster
Poster Senior. – Arms industry and Poverty ( Poster must be in A3 size and only one side drawing only)
Elocution Junior. – Important of international bodies in modern world Elocution Senior. – The search for truth in the age of Social Media
Project Work Junior. – Renewable energy Project work
Project Work Senior. – Global temperature
(For more information please contact Binu Daniel – 0894052681)